sndp

വൈക്കം: എസ്.എൻ.ഡി.പി യോഗം കൊതവറ 118 -ാം നമ്പർ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും, ശാഖാ നവതി ആഘോഷവും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി.ഷാജി വെട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ നവതി സന്ദേശം നൽകി. സജീഷ് മണലേൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഷീല ഷിബു, അനിൽ കുമാർ, പി.പി.സന്തോഷ്, അഭിലാഷ് വടക്കേത്തറ, കെ.വി.പ്രസന്നൻ, ദിനമണി മണിമല, രാജേഷ് കാപ്പള്ളി, ഷാജി വിഷ്ണുഭവൻ, മജികുമാർ വെളുത്തേടത്ത്, പ്രസന്നൻ കിഴക്കേമ​റ്റപ്പള്ളി, പി.എസ്സ്.കരുണാകരൻ പത്തുപറ എന്നിവർ പ്രസംഗിച്ചു.