വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.എം.എസ് ജില്ലാ മൽസ്യത്തൊഴിലാളി സംഘം ഫിഷറീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.തീരദേശ പരിപാല നിയമത്തിൽ നിന്നും മത്സ്യത്തൊഴിലാളികളുടെ ഭവനനിർമ്മാണത്തിന്റെ ദൂരപരിധി ഒഴിവാക്കുക, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, മത്സ്യത്തൊഴിലാളി ആനുകൂല്യവിതരണത്തിലെ വിഭാഗീയത ഇല്ലാതാക്കുക, പ്രളയത്തിൽ വീടുകൾ, തൊഴിൽ ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് അടിയന്തിര സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. മത്സ്യത്തൊഴിലാളി സംഘം സംസ്ഥാന ജനറൽ സെക്റട്ടറി സി.എസ്.സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.അരവിന്ദാക്ഷൻ, എം.മനോജ്, പി.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.