medical-camb

തലയോലപ്പറമ്പ് : റോട്ടറി ക്ലബ് തലയോലപ്പറമ്പിന്റെ നേതൃത്വത്തിൽ 5 വയസിനും 10 വയസിനും ഇടയ്ക്കുള്ള കുട്ടികൾക്കായി സൗജന്യ പീഡിയാട്രിക് മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നുവിതരണവും നടത്തി. തലയോലപ്പറമ്പ് ഗവ.യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.രാജ് കുമാർ നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി മധുസൂദനൻ, ടി.ആർ.സന്തോഷ്, ഷിജോ. പി. എസ്, ലാലു ജോസഫ്, ഗംഗാധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.