കോഴിക്കോട് : ചലച്ചിത്രനടി കോഴിക്കോട് ശാന്താദേവിയുടെ പേരിലേർപ്പെടുത്തിയ മികച്ച പരിസ്ഥിതി ലേഖന പരമ്പരയ്ക്കുള്ള മാദ്ധ്യമ പുരസ്കാരത്തിന് കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ അർഹനായി. 2018 ഫെബ്രുവരിയിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച "നാടുണർന്നു, നദി നിറഞ്ഞു " എന്ന വാർത്താ പരമ്പരയ്ക്കാണ് പുരസ്കാരം. 2019 ജനുവരി 6 ന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. കോട്ടയം ആലപ്ര ഗോകുലത്തിൽ ചന്ദ്രശേഖരപിള്ളയുടെയും വത്സലകുമാരിയുടെയും മകനാണ്. ഭാര്യ: ഉമ ഉണ്ണിക്കൃഷ്ൺ. മകൻ: ശ്രീറാം ശേഖർ.