കോട്ടയം: പന്തളം കൊട്ടാരത്തിന്റെയും ആചാരസംരക്ഷണസമിതിയുടെയും ശബരിമല കർമ്മസമിതിയുടെയും നേതൃത്വത്തിൽ നടന്ന അയ്യപ്പ ജ്യോതി പ്രയാണ രഥയാത്രയ്ക്ക് തിരുനക്കരയിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നാഗമ്പടം ക്ഷേത്രത്തിൽ നിന്നു ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ബാലകൃഷ്ണപിള്ള, ശബരിമല കർമ്മസമിതി സെക്രട്ടറി കെ.പി.ഗോപിദാസ്, ശബരി ധർമ്മസഭ സെക്രട്ടറി ശങ്കർ സ്വാമി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, അയ്യപ്പസേവാസംഘം വൈസ് പ്രസിഡന്റ് മോഹൻ.കെ.നായർ, ചിന്മയാ മിഷൻ പ്രസിഡന്റ് എൻ.രാജഗോപാൽ, ബാലഗോകുലം മേഖലാ സെക്രട്ടറി ഗിരീഷ് കുമാർ, തേക്കേനട ഭക്തജന സംഘം പ്രസിഡന്റ് ശങ്കർ, എൻ.സോമശേഖരൻ, സിന്ധു മനോജ്, ദേവകി ടീച്ചർ, എന്നിവർ നേതൃത്വം നൽകി.