കോട്ടയം: എസ്.എൻ.ഡി.പി യോഗം കുമാരിസംഘം കോട്ടയം യൂണിയൻ പ്രവർത്തക യോഗം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രസംഗം നടത്തി. കേന്ദ്ര വനിതാസംഘം കൗൺസിലർ ഷൈലജ രവീന്ദ്രൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.ബി.ഗിരീഷ്, കുമാരി സംഘം കേന്ദ്രകമ്മിറ്റി അംഗം പുണ്യ മോഹൻ, എന്നിവർ സംസാരിച്ചു. ക്ളിനിക്കൽ സൈക്കോളജിസ്റ്റ് അനൂപ് വൈക്കം ബോധവത്കരണ ക്ളാസ് നടത്തി. വനിതാസംഘം കൗൺസിലർ ജയ പ്രദീപ് സ്വാഗതവും ശ്യാമള വിജയൻ നന്ദിയും പറഞ്ഞു.