കോട്ടയം: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ ഉത്സവം ഡിസംബർ 12 ന് കൊടിയേറി 21 ന് ആറാട്ടോടെ സമാപിക്കും. 21നു പുലർച്ചെ 5നാണ് ദീപ. 12 നു രാത്രി 8ന് തന്ത്രി പറമ്പൂരില്ലത്ത് രാഗേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കിഴക്കും പടിഞ്ഞാറും നടകളിൽ കൊടിയേറ്റും. 8.30 നു സംഗീതസദസ്. 13ന് 8 നും 5.30 നും കാഴ്ചശ്രീബലി, വൈകിട്ട് 7 മുതൽ കുംഭകർണൻ ബാലെ. 14 നു രാവിലെ 6 മുതൽ നാരായണീയപാരായണം, വൈകിട്ട് 7നു നൃത്തസമന്വയം. 15 ന് 6.30 മുതൽ വീണക്കച്ചേരി, 8.30 നു കഥകളി.

16 നു വൈകിട്ട് 5.30 നു കിഴക്കോട്ട് എഴുന്നള്ളിപ്പിനു കോട്ടമുറി കാണിക്കമണ്ഡപത്തിൽ ഹൈന്ദവ സേവാ സമിതിയുടെയും കുന്നുംപുറം ജംഗ്‌ഷനിൽ ദേശവിളക്കു കമ്മിറ്റിയുടെയും സെന്റ് സേവ്യേഴ്‌സ് പള്ളിയുടെയും വിവിധ സാമുദായിക സംഘടനകളുടെയും സ്വാശ്രയ സംഘങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം. വൈകിട്ട് 6 നു മൃദംഗ അരങ്ങേറ്റം, 8.45 മുതൽ നൃത്തനൃത്യങ്ങൾ, 9നു ദീപാരാധന, 9.30നു കൈമണി ഉഴിച്ചിൽ, 9.30 നു ജീവത എഴുന്നള്ളിപ്പ്. 17ന് 8.15 നും 5.15നും കാഴ്ചശ്രീബലി, 6നു കൊട്ടിപ്പാടിസേവ, 6.30 നു സേവ, 9.30 നു കൈമണി ഉഴിച്ചിൽ, പുറപ്പാട്, നൃത്തനൃത്യങ്ങൾ. 18ന് 8.30 നും 5.15 നും കാഴ്ചശ്രീബലി, വൈകിട്ടു 4 നു പാഠകം, 6 നു കൊട്ടിപ്പാടിസേവ, 6.30 നു സേവ, 9.30 നു വയലിൻ കച്ചേരി, 9.40 നു കൈമണി ഉഴിച്ചിൽ, പുറപ്പാട് എഴുന്നള്ളിപ്പ്.

19 ന് 8.30നും 5.15നും കാഴ്ചശ്രീബലി, 4 നു ചാക്യാർകൂത്ത്, 6 നു കൊട്ടിപ്പാടിസേവ, 6.30 നു സേവ, 9.30 നു നൃത്തസന്ധ്യ, 10 നു കൈമണി ഉഴിച്ചിൽ, പുറപ്പാട് എഴുന്നള്ളിപ്പ്, പ്ലാവിൻകീഴിൽമേളം, ഇരൂപ്പാ രക്തേശ്വരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. 20 ന് 8.15 നു കാഴ്ചശ്രീബലി, വൈകിട്ടു 4ന് ഓട്ടൻതുള്ളൽ, 4.15 നു ശരകൂടം എഴുന്നള്ളിപ്പ് വാർപ്പിടകം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. വൈകിട്ട് 5.30 നു കാഴ്ചശ്രീബലി, 6 നു കൊട്ടിപ്പാടിസേവ, 6.30 നു സേവ, 10 നു കൈമണി ഉഴിച്ചിൽ, പ്ലാവിൻകീഴിൽമേളം, പുറപ്പാട് എഴുന്നള്ളിപ്പ് ആരമല മഹാദേവക്ഷേത്രത്തിലേക്ക്, 10.30 നു സംഗീതസദസ്, 1 ന് ബാലെ. 21നു പുലർച്ചെ 5 നു മഹാദീപ, 10 ന് ആറാട്ട്.