തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 5017-ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖാ വാർഷികപൊതുയോഗം നടത്തി തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ മണി അദ്ധ്യക്ഷത വഹിച്ചു. സെക്രെട്ടറി അഡ്വ.പി.വി.സുരേന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സാബു കാട്ടു മറ്റത്തിൽ, സി.വി ദാസൻ, വി.സി.സാബു, എം.ഡി പ്രകാശൻ, പുഷ്പ കൃഷ്ണൻ, വിമല ശിവാനന്ദൻ, പി.ജി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.