cheeranjira

ചങ്ങനാശേരി : സഹകരണ ബാങ്കുകളിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസത്തെ തകർക്കാനുള്ള ശ്രമമാണ് നോട്ടുനിരോധനത്തിലൂടെ നടന്നതെന്നും അതിനെ അതിജീവിച്ച് സഹകരണ ബാങ്കുകൾ ഇന്നും ജനളോടൊപ്പമാണെന്നും മന്ത്രി ഡോ ടി.എം തോമസ് ഐസക്ക് പറഞ്ഞു. ചീരഞ്ചിറ സർവീസ് സഹകരണബാങ്കിന്റെ വടക്കേക്കര ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് ചെറിയ പോരായ്മകൾ സഹകരണ ബാങ്കുകൾക്കുണ്ട്. സംസ്ഥാന ബാങ്ക് പ്രാവർത്തികമാകുന്നതോടെ ഇതിന് പരിഹാരമാകും. കൂടുതൽ സേവനങ്ങൾ സാധരണക്കാരിലേക്കെത്തിച്ച് സഹകരണ ബാങ്കുകളെ കൂടുതൽ ശക്തി പ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എം.ബിനോയ് കുമാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. ഫാ മാത്യുകളത്തിൽ, ജനപ്രതിനിധികളായ രാഖി കലേഷ്, റോസമ്മ ജോർജ്ജ്, വി. പ്രസന്നകുമാർ, എം.പി രാജശേഖരപണിക്കർ, വിവിധ സംഘടനാ പ്രതിനിധികളായ എ.എം.തബി, എം.ഡി.ദേവരാജൻ, മാത്യൂസ് ജോർജ്ജ്, അഡ്വ.കെ. മാധവൻപിള്ള, എം.എസ്.വിശ്വനാഥൻ, സാബുരാജ്, മാത്തുക്കുട്ടി പ്ലാത്താനം, പ്രസന്നകുമാർ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ ജോസഫ് ഫിലിപ്പ് സ്വാഗതം പറഞ്ഞു.