വാക്കാട്: പനച്ചിക്കൽ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ ജേക്കബ് ജോയി (58) നിര്യാതനായി. സി.പി.എം. വാക്കാട് ബ്രാഞ്ച് സെക്രട്ടറി, ഞീഴൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം,വാക്കാട് ദേശസേവിനി ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റെജീന (മുൻ വാർഡ് മെമ്പർ, വാക്കാട് ) അവർമ കുളങ്കരമലയിൽ കുടുംബാംഗമാണ്. മക്കൾ: ചിഞ്ചുമോൾ (നഴ്‌സ്, ചെന്നൈ), മഞ്ജുമോൾ (പോപ്പുലർ ഹ്യുണ്ടായി, കോട്ടയം ) മരുമകൻ: ഫ്രഡ്ഡി (ഇടുക്കി). സംസ്‌കാരം നാളെ 2 ന് വാക്കാട് സെന്റ് പോൾസ് സി.എം.എസ്. പള്ളിയിൽ.