ഏന്തയാർ: എസ്.എൻ.ഡി.പി യോഗം ഏന്തയാർ ശാഖ വനിതാസംഘം വാർഷിക പൊതുയോഗം ശാഖാ പ്രസിഡൻ്റ് കെ.പി.ചെല്ലപ്പൻ ഉദ്ഘാടനം ചെയ്‌തു. വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് അരുണാ ബാബു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സുജാത ബാബുജി (പ്രസിഡൻ്റ്), ഉഷാസലിലൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വനിതാസംഘം പ്രസിഡൻ്റ് പുഷ്പവല്ലി സഹദേവൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ, യൂണിയൻ കൗൺസിലർ എ.കെ.രാജപ്പൻ, ശാഖാ സെക്രട്ടറി ടി.ജെ മനോജ്, യൂത്ത്മൂവ്‌മെൻ്റ് പ്രസിഡൻ്റ് എം.എം.മജേഷ് എന്നിവർ പ്രസംഗിച്ചു.