sndp-kudumbasangamam

വൈക്കം: ശ്രീനാരായണ വൈദികസമിതി വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമവും മാതൃ-പിതൃ വന്ദനവും എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ഇടയാഴം പ്രജീഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. വൈദികസമിതി സംസ്ഥാന പ്രസിഡന്റ് ഇ.കെ.ലാലൻ തന്ത്രി പൂത്തോട്ട അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ തന്ത്രിമാരുടെ മാതാപിതാക്കളെ ആദരിച്ചു. ഹംസാനന്ദൻ തന്ത്രി ,വിജയ് ശാന്തി അക്കരപ്പാടം, പ്രജീഷ് ശാന്തി ശാരദാമഠം , ശെൽവരാജ് ശാന്തി, ഷീജ സാബു, ബീന അശോകൻ, വിവേക് പ്ലാത്താനത്ത്, രാജൻ മുതിരപ്പറമ്പിൽ, വി.വി.വേണുഗോപാൽ, വിനീഷ് ശാന്തി, ഷിബു ശാന്തി, സോമൻ ശാന്തി, കണ്ണൻ ശാന്തി, മഹേഷ് ശാന്തി, ഉണ്ണി ശാന്തി എന്നിവർ പ്രസംഗിച്ചു.