eye-test

കൂരോപ്പട :സർവീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, എസ്.ജെ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് റെഡ്ക്രോസ് താലൂക്ക് രക്ഷാധികാരി കെ. എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ. എസ്.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം.മത്തായി, റെഡ്ക്രോസ് പാമ്പാടി ശാഖ പ്രസിഡന്റ് ഒ.സി.ചാക്കോ, ഡയറക്ടർ കെ.എൻ.രാധാകൃഷ്ണപിള്ള , എസ്.ജെ.ആശുപത്രി എം.ഡി. ഡോക്ടർ സന്തോഷ് കുമാർ, അഡ്വ. എസ്. അജിത്കുമാർ,ഡയറക്‌ടർ ബോർഡ് അംഗം രാജമ്മ ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്നുകളും കുറഞ്ഞ വിലയ്ക്ക് കണ്ണടകളും നൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ചെയ്യുന്നതിനും രണ്ട്‌ തുടർ സൗജന്യ പരിശോധനകൾ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.