പാലാ: വിശ്വാസ സംരക്ഷണ ജാഥ നയിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് അനുഗ്രഹവുമായി നൂറ്റിയഞ്ച് വയസ് പിന്നിട്ട സ്വാതന്ത്ര്യ സമരസേനാനി എത്തിയത് കൗതുകമായി. വിശ്വാസ സംരക്ഷണ ജാഥ പാലായിൽ പ്രചരണം തുടങ്ങിയപ്പോഴാണ് വിളക്കുമാടം കുളത്തുങ്കൽ ഗോപാലനാചാരി എത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണനെ ഷാൾ അണിയിച്ചും തലയിൽ കൈവച്ച് അനുഗ്രഹങ്ങൾ നൽകിയും ഗോപാലനാചാരി മൂന്നാം ദിവസത്തെ യാത്രയ്ക്ക് ആശംസകൾ നേർന്നു. പി.എ.സലിം, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി, തോമസ് കല്ലാടൻ, എ.കെ.ചന്ദ്രമോഹൻ, സതീശ് ചൊള്ളാനി, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ബിജു പുന്നത്താനം, സി.ടി.രാജൻ, റോയ് കപ്പിലുമാക്കൽ, റോയ് മാത്യു, റോയ് മാത്യു, ബാബു ജോസഫ്, സുകു വാഴമറ്റം, ബിജു കുന്നുംപുറം, സന്തോഷ് കുര്യത്ത്, എ.എസ്. തോമസ്, ബിജോയി ഇടേട്ട് എന്നിവർ യാത്രയ്ക്ക് നേതൃത്വം നല്കി.