വൈക്കം : കേരള വേലൻ മഹിളാ ഫെഡറേഷൻ 31-ാം സംസ്ഥാന സമ്മേളനം ഡിസംബർ 23 ന് വൈക്കത്ത് നടക്കും. ഇതിന് മുന്നോടിയായി സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. മഹാസഭ സംസ്ഥാന പ്രസിഡന്റ് എ.ജി.സുഗതൻ ഉദ്ഘാടനം ചെയ്തു. മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.പൊന്നമ്മ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്.ബാഹുലേയൻ മുഖ്യപ്രഭാഷണം നടത്തി. എൻ.വി.തമ്പി, വി.എൻ.കുട്ടപ്പൻ, സജി തായ്മംഗലം, വി.ശങ്കു, സി.ടി.സിനോബി, ഇ.വി.ശാർങ്ധരൻ, കെ.കെ.വത്സല, പി.എസ്.ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.പൊന്നമ്മ ശശിധരൻ ചെയർമാനും, എസ്.ഓമന ജനറൽ കൺവീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.