കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി ആഘോഷം ഇന്ന് നടക്കും. രാവിലെ 11 ന് ബാലസുബ്രഹ്മണ്യ ഭഗവൻ തങ്ക രഥത്തിൽ എഴുന്നള്ളി ഭക്തർക്ക് ദർശനം സായൂജ്യമേകും. ഇത്തവണ ചൊവ്വാഴ്ച ദിനത്തിലാണ് സ്കന്ദഷഷ്ഠി വരുന്നതെന്ന പ്രത്യേകതയുമുണ്ട്. തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിന് ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് ഉത്തമം. ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം.