വൈക്കം: സമത്വതത്വ വാദ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഷേത്രപ്രവേശന വിളമ്പരത്തിന്റെ 82 മത് വാർഷികാഘോഷവും, മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും നടത്തി. വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ കോൺഗ്രസ് നേതാവ് എം.എം ഹസൻ ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ അജിത്കുമാർ, അഡ്വ.വിജയധരൻ, അഡ്വ.ടി. നിർമ്മലൻ, കെ.കെ.നൗഷാദ്, മോഹൻ ഡി. ബാബു, അഡ്വ.കെ.പി.റോയി എന്നിവർ പ്രസംഗിച്ചു.