പരീക്ഷ തീയതി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. (4 പി.എം. 9 പി.എം.) റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ 28ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 19 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർത്ഥികൾ സെമസ്റ്ററിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി. സി.ഇ. ആൻഡ് എൻ.ടി. (കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി 2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 30ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 16 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 21 വരെയും സ്വീകരിക്കും.
അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്‌സി./ എം.കോം/ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2018 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷന് റഗുലർ വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ 26 മുതൽ 28 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ 29, 30 തീയതികളിലും 1000 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒന്ന്, രണ്ട് തീയതികളിലും അപേക്ഷിക്കാം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ (2013 അഡ്മിഷൻ) 5000 രൂപയും, രണ്ടാം തവണയെഴുതുന്നവർ 7000 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം.
പരീക്ഷകേന്ദ്രത്തിന് മാറ്റം
14 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയ്ക്ക് എറണാകുളം സെന്റ് ആൽബർട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്ന ബി.എ. വിദ്യാർഥികൾ ഐരാപുരം സി.ഇ.ടി കോളേജിൽ നിന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റി അവിടെത്തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. ബി.കോം വിദ്യാർത്ഥികൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനപ്രകാരം ഇടപ്പള്ളി ഇൻഫർമേഷൻ സെന്ററിൽ നിന്നു ഹാൾടിക്കറ്റുകൾ കൈപ്പറ്റി ഇടത്തല എം.ഇ.എസ് കോളേജ് ഫോർ അപ്ലൈഡ് സയൻസസിൽ പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ (പി.ജി. സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്‌സി (മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോഫിസിക്‌സ് സപ്ലിമെന്ററി സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ/ഇംപ്രൂവ്‌മെന്റ് സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.എസ്‌സി ബയോടെക്‌നോളജി (മേഴ്‌സി ചാൻസ്) ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
പ്രവേശനം നാളെ
ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന റൂറൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനം നാളെ രാവിലെ 10ന് സർവകലാശാല കാമ്പസിലെ ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ നടക്കും. 10 ദിവസത്തെ കോഴ്‌സിന് പ്ലസ്ടു/പ്രീഡിഗ്രി യോഗ്യതയുള്ള ഈ രംഗത്തെ ഉദ്യോഗസ്ഥർ, ഗവേഷകർ, എൻ.ജി.ഒ. പ്രവർത്തകർ, സാമൂഹിക സേവകർ, ജനപ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ രേഖകൾ, രണ്ട് ഫോട്ടോ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഹാജരാകണം. ഫീസ്: 3000 രൂപ. ഫോൺ: 0481 2731560, 2731724.