കോട്ടയം: ജില്ല വൃദ്ധസദനവും കൗൺസിലിംഗ് സെന്ററും അടക്കമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാൻ കോട്ടയത്ത് ചേർന്ന അഭയം ചാരിറ്റബിൾ സൊസൈറ്റി വാർഷികയോഗം തീരുമാനിച്ചു. നിലവിൽ ആംബുലൻസ് സേവനവും അഭയം മോർച്ചറി സർവീസും കുറഞ്ഞ നിരക്കിലാണ് നൽകുന്നത്. സാന്ത്വന പരിചരണരംഗത്തും പ്രളയകാല രക്ഷാപ്രവർത്തനങ്ങളിലും തുടർന്ന് നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനമാണ് അഭയം നടത്തിയതതെന്ന് എസ്.പി.സി.എസ് ഹാളിൽ നടന്ന വാാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ഉപദേശകസമിതി ചെർമാൻ വി.എൻ.വാസവൻ പറഞ്ഞു. അഡ്വ.സജി കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി.എൻ.വാസവൻ ചെയർമാനായി ഉപദേശകസമിതിയും ഭാരവാഹികളായി അഡ്വ.സജി കൊടുവത്ത് (ചെയർർമാൻ) ഡോ.സി.എസ്.കേശവൻ (വൈസ് ചെയർമാൻ), പ്രൊ.ജീ.ഗീത (വൈസ് ചെയർപേഴ്സൺ), എബ്രഹാംതോമസ് (സെക്രട്ടറി), ബി.ആനന്ദക്കുട്ടൻ (അസി.സെക്രട്ടറി), ആർ.ടി മധുസുദനൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.