കോട്ടയം: തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര നാലാം ദിവസമായ ഇന്നലെ കോട്ടയം നഗരത്തിൽ പര്യടനം പൂർത്തിയാക്കി. യാത്രയ്ക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്.

ഉച്ചകഴിഞ്ഞ് കുമാരനല്ലൂരിൽ നിന്നാരംഭിച്ച ജാഥയിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി അണിചേർന്നു . സമ്മേളനവേദിയായ കോട്ടയം തിരുനക്കര മൈതാനം വരെ ഉമ്മൻചാണ്ടിയും തിരുവഞ്ചൂരിനൊപ്പം നടന്നു.
തിരുനക്കര മൈതാനത്ത് സമാപന സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
ജോസ് കെ. മാണി എംപി, കുര്യൻ ജോയ്, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, ലതികാ സുഭാഷ് .പി എ സലീം. ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ,പി എസ് രഘുറാം, നാട്ടകം സുരേഷ്, യൂജിൻ തോമസ്, എം.പി. സന്തോഷ് കുമാർ, ജി.ഗോപകുമാർ, നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 8ന് സി.എസ്.ഐ റിട്രീന്റ് സെന്ററിൽ പൗരപ്രമുഖരുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ സംവദിക്കും. തുടർന്ന് പദയാത്ര ചങ്ങനാശ്ശേരിക്ക് നീങ്ങും.