sasi

വൈക്കം:ജോയിന്റ് കൗൺസിൽ നന്മ സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികത്തോടനുബന്ധിച്ച്‌ ബോട്ട് ജെട്ടി മൈതാനത്ത് നവോത്ഥാന ചരിത്ര സ്മൃതി സംഗമം നടത്തി.
സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. കെ.നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ, സി.കെ. ആശ എം.എൽ.എ., എസ്.വിജയകുമാരൻ നായർ, റ്റി.എൻ. രമേശൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ.പി.ഗോപകുമാർ, എ. ആർ. രഘുദാസ്, ആർ. സുരേഷ്, പി. എൻ. ജയപ്രകാശ്, പ്രകാശ് എൻ. കങ്ങഴ എന്നിവർ പ്രസംഗിച്ചു.