ടി.വി.പുരം : 116-ാം നമ്പർ എ.കെ.ഡി.എസ് ശാഖയിലെ വെള്ളക്കാട്ട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് അലങ്കാരഗോപുരവും അങ്കിയും സമർപ്പിച്ചു. പഴുതുവള്ളിൽ ദേവീക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച അങ്കിഘോഷയാത്രക്ക് എസ്.എൻ.ഡി.പി യോഗം 678-ാം നമ്പർ ശാഖാ പ്രസിഡന്റ് ശ്രീ സാബു കുളത്തുങ്കൽ ഭദ്രദീപപ്രകാശനം നടത്തി. വൈക്കം വിജയാ ഫാഷൻ ജ്വല്ലറി ഉടമ ജി.വിനോദ് അലങ്കാരഗോപുര സമർപ്പണവും മഹിളാസഭയുടെ നേതൃത്വത്തിൽ ക്ഷേത്രസന്നിധിയിൽ അങ്കി സമർപ്പണവും നടത്തി. മഹാപ്രസാദമൂട്ടിന് കെ.കെ.ബാബു ഭദ്രദീപപ്രകാശനം നടത്തി. ദേവസ്വം പ്രസിഡന്റ് കെ.എസ്.ജഗതീശൻ, സെക്രട്ടറി എം.എം.മോനീഷ്, മഹിളാസമാജം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.