വൈക്കം: ആയുർവേദ ആശുപത്രിയിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. പുട്ട് - പയർ, ഓട്ട്സ് - പാൽ, ഉപ്പുമാവ്, നുറുക്കുഗോതമ്പ് ഉപ്പുമാവ് എന്നിവയാണ് പ്രഭാത ഭക്ഷണമായി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു കണ്ണേഴൻ നിർവഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.വി.അനിൽകുമാർ, ഡോ.ശാരി, പി.ജോൺസൺ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.