പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എഫ്.ടി. ആൻഡ് ബി.എസ്‌സി. അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ്.എസ്. 2016 അഡ്മിഷൻ റഗുലർ/201315 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 14 മുതൽ വിവിധ കോളേജുകളിൽ നടക്കും.
എം.കോം. സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ്.) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന 16, 17 തീയതികളിൽ ഇ.ജെ. 5 സെക്‌ഷനിൽ നടക്കും. അപേക്ഷകർ തിരിച്ചറിയൽ കാർഡ്/ഹാൾ ടിക്കറ്റ് എന്നിവ സഹിതം സിൽവർ ജൂബിലി പരീക്ഷാഭവനിലെ റൂം നമ്പർ 226ൽ എത്തണം.
പരീക്ഷഫലം
ഒന്നാം വർഷ ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ പുതിയ സ്‌കീം റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ എൽ എൽ.ബി. (പഞ്ചവത്സരം) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് (2011ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എൽ എൽ.ബി. (ത്രിവത്സരം റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
പി എച്ച്.ഡി. നൽകി
ബയോഫിസിക്‌സിൽ സി.ജി. അശ്വതിക്കും എജ്യൂക്കേഷനിൽ ഷേർളി ഫിലിപ്പിനും ഫിസിക്കൽ എജ്യൂക്കേഷനിൽ സി.ആർ. അജേഷ്, വിയാനി ചാർളി എന്നിവർക്കും ലോയിൽ ഡി.വി. ദിവ്യയ്ക്കും മാനേജ്‌മെന്റ് സയൻസിൽ റ്റിജോ തോമസിനും മാത്തമാറ്റിക്‌സിൽ സാനി മേരി റൂസ്‌വെൽറ്റ് മേരി ടോങ്കാസിനും മാനേജ്‌മെന്റ് സ്റ്റഡീസിൽ റോഷൻ തെരേസ് സെബാസ്റ്റ്യനും കെമിസ്ട്രിയിൽ എസ്. രാധിക, ഇ.എം. ജിൻസി എന്നിവർക്കും പി.എച്ച്.ഡി. നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.