dmo-office

കോട്ടയം: ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥാനക്കയറ്റ ഉത്തരവിലെ അപാകത പരിഹരിച്ച് തുല്യനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എൻ.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ മാത്യു, ജില്ലാ സെക്രട്ടറി വി.പി ബോബിൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം സോജോ തോമസ്, സഞ്ജയ് എസ്.നായർ, കെ.ജോബിൻസൺ, അനൂപ് പ്രാപ്പുഴ, സ്മിത രവി, ജോണിക്കുട്ടി മാമ്മൻ, സജിമോൻ സി.എബ്രഹാം, എം.എസ് സജിമോൻ, കെ.സി പ്രതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.