കുടയംപടി: അയ്‌മനം ദയ സാംസ്‌കാരിക സമിതിയുടെ എൻ.എൻ.പിള്ള അനുസ്‌മരണ സാംസ്‌കാരിക സന്ധ്യ ഇന്ന് വൈകിട്ട് 5 ന് കുടയംപടി എസ്.എൻ.ഡി.പി ഹാളിൽ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഇന്ദ്രൻസിന് എൻ.എൻ പിള്ള പുരസ്‌കാരം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ സമ്മാനിക്കും. സംഘാടകസമിതി ചെയർമാൻ എ.കെ ആലിച്ചൻ അദ്ധ്യക്ഷത വഹിക്കും. വി.എൻ വാസവനെ എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ജേണലിസം ഡയറക്‌ടർ മാടവന ബാലകൃഷ്‌ണപിള്ള ആദരിക്കും.