കോട്ടയം: താഴത്തങ്ങാടി വള്ളംകളിയുടെ കളിവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ഇന്ന് വൈകിട്ട് 4 ന് അവസാനിക്കും. തുടർന്ന് ക്യാപ്‌റ്റൻമാരുടെ യോഗവും ട്രാക്ക് നിർണയവും നടക്കും. 18 നാണ് മത്സരം. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻവിഭാഗങ്ങളിൽ പ്രമുഖ ടീമുകൾ തുഴയുന്ന കളിവള്ളങ്ങൾ രജിസ്റ്റർ ചെയ്‌തു. ഫിനിഷിംഗ് പോയിന്റിൽ തർക്കങ്ങൾ ഒഴിവാക്കാൻ ഫോട്ടോ ഫിനിഷ് സംവിധാനം ക്രമീകരിക്കും. കിഴക്ക്, പടിഞ്ഞാർ എന്നീ രണ്ട് ട്രാക്കുകളിലായാണ് മത്സരം. ടൂറിസ്റ്റുകൾക്ക് വള്ളംകളി കാണാൻ മുഖ്യപവലിയനിൽ പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിക്കും. ഇതിനുള്ള പാസുകൾ വള്ളംകളി ഓഫീസിൽ ലഭ്യമാണ്. ഫോൺ: 9447160795