വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന്റെ കൊടിയേറ്ററിയിപ്പ് ഇന്ന് നടക്കും.
പ്രഭാത ശ്രീബലിക്ക് അവകാശിയായ വാതുക്കോടത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി ചമയങ്ങളില്ലാതെ ആനപ്പുറത്ത് ഓലക്കുടയും ചൂടി ആദ്യം വൈക്കം മഹാദേവ ക്ഷേത്രത്തിലും തുടർന്ന് പെരുപള്ളിയാഴത്ത് മനയെ പ്രതിനിധികരിച്ച് അയ്യർ കുളങ്ങര കുന്തിദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തിയിലും എത്തി കൊടിയേറ്റ് അറിയിക്കും. നാളെ രാവിലെ 6.30നും 8.30നും മദ്ധ്യേ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയും കിഴക്കി നേടത്ത് മേക്കാട് നാരായണൻ നമ്പൂതിരിയും കൊടിയേറ്റിന് കാർമ്മികത്വം വഹിക്കും 23 നാണ് പ്രസിദ്ധമായ തൃക്കാർത്തിക 24ന് ആറാട്ടോടെ ഉത്സവം സമാപിക്കും. വൈക്കം മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് ഉദയനാപുരത്തും ഉദയനാപുരത്തേത് വൈക്കത്തും ഇരു ക്ഷേത്രങ്ങളിലേതും ഊരാണ്മക്കാരേയും അറിയിക്കണമെന്നതാണ് ആചാരം.