തലയോലപ്പറമ്പ്: വിഷ രഹിതനെൽകൃഷിക്ക് തുടക്കം കുറിച്ച് ഇറുമ്പയം പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം നടന്നു. ഇറുമ്പയം പാടശേഖരസമിതിയുടെയും ടാഗോർ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കൃഷി. ഞാറുനടീൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സരോജിനി തങ്കപ്പൻ ട്രാക്ടർ പാസേജിന്റെ ഉദ്ഘാടനം നിർവഹിച്ചു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൾ കെ.ജോൺ, വാർഡ് അംഗം ജയ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി ഓഫീസർ കെ.കെ.വത്സല പദ്ധതി വിശദീകരണം നടത്തി. പാടശേഖരസമിതി പ്രസിഡന്റ് എം.ഇ.ബേബി അദ്ധ്യക്ഷത വഹിച്ചു. ടാഗോർ ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണൻ സ്വാഗതവും, പാടശേഖരസമിതി സെക്രട്ടറി കെ.കെ.ശശിധരൻ നന്ദിയും പറഞ്ഞു.