shisu

കോട്ടയം: ജവഹർബാലഭവന്റെയും കുട്ടികളുടെ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ശിശുദിനാഘോഷപരിപാടികൾ ആരംഭിച്ചു. ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി സി.ആർ.ആർച്ച ഉദ്ഘാടനം ചെയ്തു. മാസ്റ്റർ സാം ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ചു. ജവഹർബാലഭവൻ ചെയർമാൻ ടി.ശശികുമാർ ശിശുദിന പ്രതിജ്ഞചൊല്ലി .എക്സിക്യുട്ടീവ് ‌‌ഡയറക്ടർ പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി.ജയകുമാർ, എം.ആർ.ആർ.ഗോപാലകൃഷ്ണൻ, ഏലിയാമ്മ കോര എന്നിവർ പ്രംഗിച്ചു. തുടർന്ന് നഴ്സറി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 17,18 തീയതികളിലും കലാ മത്സരങ്ങൾ തുടരും.