mg
mg

ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി

മൂന്നാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, ടെക്സ്റ്റയിൽസ് ആൻഡ് ഫാഷൻ (2016 അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് മാത്രം) പരീക്ഷകൾക്ക് ഓൺലൈനായി ഫീസടയ്ക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ 21 വരെയും 500 രൂപ പിഴയോടെ 22 വരെയും 1000 രൂപ സൂപ്പർഫൈനോടെ 23 വരെയും ഫീസടയ്ക്കാം. പരീക്ഷ തീയതി പിന്നീട് അറിയിക്കും.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി ആൻഡ് ലേണിംഗ് ഡിസെബിലിറ്റി 2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 16 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

യു.ജി. കേന്ദ്രീകൃത മൂല്യനിർണയം

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. പരീക്ഷയുടെ വിവിധ ഓപ്പൺ കോഴ്‌സ് വിഷയങ്ങളുടെ കേന്ദ്രീകൃത മൂല്യനിർണയം 17ന് സർവകലാശാലയുടെ എട്ട് സോണൽ ക്യാമ്പുകളിൽ നടക്കും. എല്ലാ കോളേജുകളിലെയും ഓപ്പൺ കോഴ്‌സ് പഠിപ്പിക്കുന്ന അദ്ധ്യാപകർ ബന്ധപ്പെട്ട മൂല്യനിർണയ ക്യാമ്പുകളിൽ ഹാജരാകണം.

ബി.കോം സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ്. പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന 21, 22, 23 തീയതികളിൽ നടക്കും. അപേക്ഷകർ ഹാൾടിക്കറ്റ്/തിരിച്ചറിയൽ കാർഡ് സഹിതം സിൽവർ ജൂബിലി പരീക്ഷാഭവനിലെ റൂം നമ്പർ 226ൽ എത്തണം.