കല്ലറ : ആരോഗ്യ വകുപ്പിന്റെയും കല്ലറ എസ്.എം.വി.എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രമേഹദിനാചരണം നടത്തി. കല്ലറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ജില്ലാതല പ്രമേഹദിനാചരണ സമ്മേളനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.പി.എം.വിദ്യാധരൻ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് സൗജന്യ ജീവിത ശൈലി രോഗ നിർണയക്യാമ്പും നടത്തി. സെമിനാറിന് മുന്നോടിയായി കല്ലറ പുത്തൻപള്ളി കവലയിൽ നിന്നും പഞ്ചായത്ത് ജംഗ്ഷനിലേക്ക് നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരുടെയും കെ.എസ്.എസ്.എസ് അംഗങ്ങളായ വീട്ടമ്മമാരുടെയും നേതൃത്വത്തിൽ പ്രമേഹദിന കൂട്ടനടത്തവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ രാജു സന്ദേശം നൽകി.കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, ഗ്രാമപഞ്ചായത്തംഗം ഓമന ദേവരാജൻ, കല്ലറ എസ്.എം.വി. എൻ. എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എൻ.ബിന്ദു, കെ.എസ്.എസ്.എസ്.മേഖലാ കോ-ഓർഡിനേറ്റർ ചിന്നമ്മ രാജൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്.സുനിത, ഡോ. പി.എൻ.വിദ്യാധരൻ, മാസ് മീഡിയ ഓഫീസർ ഡോമി.ജെ. തുടങ്ങിയവർ പങ്കെടുത്തു.