ഇളങ്ങുളം:എലിക്കുളം പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. പഞ്ചായത്തിന് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് സമരം ആരംഭിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
സ്‌റ്റോപ്പ് മെമ്മോ നൽകിയിട്ടും തട്ടുകടകൾ സുഗമമായി പ്രവർത്തനം തുടരുന്നതായി വ്യാപാരികൾ പറഞ്ഞു.സെക്യൂരിട്ടിയും വാടകയും,സർക്കാരിന് നികുതിയും കൊടുത്ത് ആരോഗ്യവകുപ്പടക്കം വിവിധ വകുപ്പുകളുടെ നിബന്ധനകൾ പാലിച്ചാണ് മറ്റ് കടകൾ പ്രവർത്തിക്കുന്നത്. തട്ടിക്കൂട്ട് കടകൾ ആധിപത്യം സ്ഥാപിക്കുമ്പോൾ അധികാരികൾ കണ്ണടയ്ക്കുകയാണെന്നാണ് സമിതിയുടെ ആരോപണം.ശബരിമല തീർത്ഥാടനം തുടങ്ങുന്നതിനു മുമ്പ് അനധികൃത കടകൾക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിത് കൂരാലി യൂണിറ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.