etp

ഈരാറ്റുപേട്ട : തടവനാൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ നടപടികളിലെ തടസം നീങ്ങിയതായി പി.സി.ജോർജ്ജ് എം.എൽ.എ അറിയിച്ചു. ജില്ലാതല വില നിർണ്ണയ കമ്മിറ്റി യുടെ യോഗം നാളെ നടക്കും. ഇതിന് മുന്നോടിയായി റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു. ജില്ലാ കളക്ടർ ബി.എസ്. തിരുമേനി, ഡെപ്യൂട്ടി കളക്ടർ മോൻസി ജോസഫ്, മീനച്ചിൽ തഹസീൽദാർ മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഈരാറ്റുപേട്ട നഗരസഭ കൗൺസിലർമാരായ നിസാർ കൂർബാനി, പി.എം, അബ്ദുൾഖാദർ, അൻവർ അലിയാർ, ഷോൺ ജോർജ്ജ്, മുഹമ്മദ്ഖാൻ, പുത്തൻപള്ളി ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ഡി.എൽ.പി.സി.യുടെ അനുമതി ലഭ്യമാകുന്നതോടെ ഉടൻ തന്നെ പാലം നിർമ്മാണം പുനരാരംഭിക്കുമെന്നും പി.സി.ജോർജ്ജ് എം.എൽ.എ. അറിയിച്ചു.