തെള്ളകം: എസ്.എൻ.ഡി.പി യോഗം 5360 -ാം നമ്പർ തിരുകേരളപുരം ശാഖയിലെ ഗുരുകൃപാ പുരുഷ സ്വയംസഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം 18 ന് രാവിലെ എട്ടരയ്ക്ക് എൻ.സി സാബു നെടിയകാലായുടെ വസതിയിൽ ചേരും. ശാഖാ പ്രസിഡന്റ് വി.കെ മോഹനൻ അദ്ധ്യക്ഷത വഹിക്കും. മൈക്രോ യൂണിറ്റ് കൺവീനർ അജികുമാർ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. ശാഖാ പ്രസിഡന്റ് ഇ.കെ സാജു, ശാഖാ സെക്രട്ടറി എ.കെ സതീശൻ എന്നിവർ പ്രസംഗിക്കും. ശാഖാ മുൻ പ്രസിഡന്റ് വി.കെ ശശി സ്വാഗതവും , യൂണിറ്റ് ജോ.കൺവീനർ രതീഷ് രാജപ്പൻ നന്ദിയും പറയും.