കോട്ടയം: മണിയാപറമ്പ് ഗുരുഗണപതി ക്ഷേത്രത്തിലെ കൊടിമര നിർമാണ ഫണ്ട് ശേഖരണം 17ന് രാവിലെ 10 ന് നടക്കും. പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.ബി.ജയചന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. ബൈജു മാമ്പുഴക്കരി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ കെ.വി.വിനോദ് മുഖ്യപ്രഭാഷണം നടത്തും. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് മോഹൻ.സി.ചതുരച്ചിറ നിർവഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് സി.കെ.പവിത്രൻ, വനിതാസംഘം പ്രസിഡന്റ് ബീന തങ്കച്ചൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി അനന്തു തങ്കച്ചൻ എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി എം.കെ.സോമൻ സ്വാഗതവും, ആക്ടിംഗ് സെക്രട്ടറി കെ.എൻ.ശ്രീധരൻ നന്ദിയും പറയും.