കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. മധുര ഇല്ലം അച്യുതൻ നമ്പൂതിരി, മേൽശന്തി മാച്ചിപ്പുറം വിഷ്ണുപ്രസാദ് എന്നിവർ സഹകാർമികത്വം വഹിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2ന് ഉത്സവ ബലിദർശനം, വൈകിട്ട് 6 നു നാഗരാജ ഭജൻസിന്റെ തിരുനാമാർച്ചന, രാത്രി 8നു കുടമാളൂർ മുരളീധര മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം. നാളെ വൈകിട്ട് 6 നു നടപ്പന്തലിൽ കിടങ്ങൂർ ശ്രീരാജ് നമ്പൂതിരിയുടെയും കുമാരനല്ലൂർ ശ്രേയസ് നമ്പൂതിരിയുടെയും ഇരട്ടത്തായമ്പക. 7നു നൃത്തഗാനസന്ധ്യ. 9.30 നു ഭക്തിഗാനസുധ. 18 നു രാത്രി 7.45 നു സംഗീതക്കച്ചേരി, 9.15 നു നൃത്തനൃത്യങ്ങൾ. 19 നു 5.30 മുതൽ നൃത്താർച്ചന. സംഗീതക്കച്ചേരി.
21ന് ഉച്ചയ്ക്കു 12 ന് അശ്വതി തിരുമുൽക്കാഴ്ച്ചയ്ക്കു കളക്ടർ ഡോ. ബി.എസ്.തിരുമേനി ദീപം തെളിക്കും. 8.30 നു കഥകളിപ്പദക്കച്ചേരിയും 10 മുതൽ നൃത്തനൃത്യങ്ങളും. 22 നു രാവിലെ 9 നു പ്രസാദമൂട്ടിനുള്ള കറിക്കരിയലിനു ഡി.ജി.പി ആർ. ശ്രീലേഖ ദീപം കൊളുത്തും. രാത്രി 10 നു ഭരണിവിളക്കും തുടർന്നു ചൊവ്വല്ലൂർ മോഹനവാര്യരുടെ നേതൃത്വത്തിൽ ഭരണിമേളവും. ഉച്ചയ്ക്ക് 2 മുതൽ ഓട്ടൻതുള്ളൽ. വൈകിട്ട് 7 നു നാമസങ്കീർത്തനം. തുടർന്നു രാത്രി 9 മുതൽ കോട്ടയം സുരേഷ് നയിക്കുന്ന ഗാനസന്ധ്യ. 23 നു പുലർച്ചെ 3 മുതൽ തൃക്കാർത്തിക ദർശനം. 4 നു വിശ്വരൂപ ഭജനസമിതിയുടെ നാമാർച്ചന. രാവിലെ 9 മുതൽ അരലക്ഷം പേർക്കു മഹാപ്രസാദമൂട്ടും. രാത്രി 9.30 മുതൽ സോപാന ലാസ്യം. 24 ന് ഉച്ചയ്ക്ക് 12.30 ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, രാത്രി 9 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 2.30 ന് ആറാട്ട് എതിരേല്പ്. വൈകിട്ട് 4 നു കൊടിയിറക്ക്. രാത്രി 8 മുതൽ സജുദേവ് നയിക്കുന്ന ഗാനമേളയും 9 മുതൽ സംഗീതക്കച്ചേരിയും. രാത്രി 11 മുതൽ ഡിജിറ്റൽ ഡ്രാമ.