photo

കോട്ടയം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന കോട്ടയം കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാൻഡിൽ ശബരിമല സീസണ് മുന്നോടിയായി തട്ടിക്കൂട്ട് നവീകരണം തകൃതിയായി നടക്കുന്നു. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ വന്നു പോകുന്ന സ്റ്റാൻഡിലാണ് ടാർ ഉപയോഗിക്കതെ മെറ്റിലും മണ്ണും മാത്രം ചേർത്ത് പേരിന് കുഴികളടയ്ക്കുന്നത്. ടാർ ഉപയോഗിക്കാത്തതിനാൽ ബസ് ബസ് കടന്നു പോകുമ്പോൾ രൂക്ഷമായ പൊടിശല്യമാണ്. ഒറ്റ മഴയിൽ മണ്ണും മെറ്റിലും ഒഴുകി പോയി പഴയതിലും ദയനീയമാകും സ്റ്റാൻഡെന്നാണ് ആക്ഷേപം.

ഭക്തർക്ക് കുടിവെള്ളം, വൃത്തിയുള്ള ടോയ്‌ലെറ്റ്, ആവശ്യത്തിന് ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. തീർത്ഥാടകർക്ക് വിരിവയ്‌ക്കാനുള്ള ഷെഡ് നിർമ്മാണവും പാതിവഴിയിൽ നിറുത്തിവച്ചിരിക്കുകയാണ്.