udhayanapuram

വൈക്കം: ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് കൊടിയേറി.
രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. കൊടിമരച്ചുവട്ടിലെ പൂജകൾക്ക് ശേഷം തന്ത്രി കിഴക്കിനേടത്ത് മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി കൊടിയേറ്റി.തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. നിറദീപങ്ങളും വാദ്യമേളങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും അകമ്പടിയായി. ആഴാട് ദേവൻ നമ്പൂതിരി, തൈ ശങ്കരൻ നമ്പൂതിരി, എറാഞ്ചേരി കൃഷ്ണൻ നമ്പൂതിരി ,ആഴാട് നാരായണൻ നമ്പൂതിരി, ഏറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി. ആഴാട് ഉമേഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികരായിരുന്നു. കൊടിയേറ്റിന് ശേഷം ആദ്യ ശ്രീബലി നടന്നു. സ്വർണ്ണ ധ്വജത്തിന് താഴെയൊരുക്കിയ കെടാവിളക്കിൽ വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ശ്രീപ്രസാദ് ആർ നായരും കലാമണ്ഡപത്തിൽ സൂപ്രണ്ട് വി.ജി. മധുവും ദീപം തെളിയിച്ചു.


കാർത്തിക ഉത്സവത്തിന്റെ അഹസ്സ് നടത്തിപ്പിനുള്ള അരിയളക്കൽ സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നാലമ്പലത്തിൽ നടന്നു.

രണ്ടാം ഉത്സവ ദിവസമായ ഇന്ന് പാരായണം, ശ്രീബലി, സംഗീത കച്ചേരി, തിരുവാതിര, ഭരതനാട്യം, ഓട്ടൻതുള്ളൽ, വിളക്ക്, സംഗീതകച്ചേരി, 17ന് പാരയാണം, ശ്രിബലി, മൃദംഗലയവിന്യാസം, നൃത്ത നൃത്യങ്ങൾ, ഡാൻസ്, വിളക്ക്, സംഗീതക്കച്ചേരി എന്നിവ നടക്കും. 18ന് രാവിലെ പാരായണം, ശ്രീബലി, ഓട്ടൻതുള്ളൽ ഉത്സവബലി ദർശനം, തിരുവാതിരകളി, സംഗീത കച്ചേരി , ഡാൻസ്, 19ന് വൈക്കം വിജയലക്ഷ്മി സംഗീതകച്ചേരി അവതരിപ്പിക്കും. 20ന് രാവിലെ പാരായണം, ശ്രീബലി, സംഗീതകച്ചേരി. വലിയ വിളക്ക്, 21ന് സഹസ്രനാമജപം ശ്രീബലി, പാരായണം, ഉത്സവബലി ദർശനം, കാഴ്ചശ്രീബലി, പഞ്ചവാദ്യം, ബാലെ, വിളക്ക്, 22 ന് പാരായണം കാഴ്ചശ്രീബലി, പഞ്ചവാദ്യം ഭക്തിഗാനമേള, കഥകളി വിളക്ക് എന്നിവയാണ് പരിപാടികൾ. 23ന് രാവിലെ 6 നാണ് തൃക്കാർത്തിക ദർശനം, രാത്രി 10 ന് തൃക്കാർത്തിക വിളക്ക് നടക്കും. ഭജന, നാമസങ്കീർത്തനം വില്ലാടിക്കാം പാട്ട്, ഗജപൂജ, സംഗീത കച്ചേരി , ഗൗരി നീല മനയുടെ ഓട്ടൻതുള്ളൽ ആനയൂട്ട്, വൈക്കം രാജേഷിന്റെ പുല്ലാം കുഴൽ കച്ചേരി , ബാഗ്ലൂർ ശ്രീറാം ശാസ്ത്രിയുടെ സംഗീത സദസ്സ്', വലിയ കണിക്ക, വെടിക്കെട്ട് എന്നിവയാണ് മറ്റു പരിപാടികൾ, 24 ന് വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പും രാത്രി 10 ന് വൈക്കം ക്ഷേത്രത്തിൽ കൂടി പ്പൂജ വിളക്കും നടക്കും.