പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.ഫിൽ ബയോസയൻസസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.പി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എം.സി.എ. (2015 അഡ്മിഷൻ റഗുലർ, 2011 2014 അഡ്മിഷൻ സപ്ലിമെന്ററി അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്), ലാറ്ററൽ എൻട്രി (2016 അഡ്മിഷൻ റഗുലർ, 2013 2015 അഡ്മിഷൻ സപ്ലിമെന്ററി അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
സ്‌കൂൾ ഒഫ് ബയോസയൻസസിൽ ആരംഭിക്കുന്ന പ്രോജക്ടിലേക്ക് റിസർച്ച് ഫെലോയുടെ രണ്ട് ഒഴിവുണ്ട്. യോഗ്യത: 60 ശതമാനംമാക്കോടെ എം.എസ്‌സി. ബയോഇൻഫോർമാറ്റിക്‌സ് ബിരുദം. എം.എസ്‌സി. ബയോടെക്‌നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി ബിരുദവും ബയോ ഇൻഫോർമാറ്റിക്‌സ്/കമ്പ്യൂട്ടേഷണൽ ബയോളജിയിലുള്ള പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്. മാസം 10000 രൂപ പ്രതിഫലം. രണ്ടുവർഷത്തേക്കാണ് നിയമനം. ഫോൺ: 0481 2731035.