നാട്ടകത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു
കോട്ടയം: നിയന്ത്രണം വിട്ട ആംബുലൻസ് പോസ്റ്റിലേയ്‌ക്ക് ഇടിച്ചു കയറി നാട്ടകത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെ നാട്ടകം പോർട്ട് റോഡിനു സമീപമായിരുന്നു അപകടം. ബുക്കാന ആശുപത്രിയിൽ നിന്നു രോഗിയുമായി മെഡിക്കൽ കോളേജിലേയ്‌ക്ക് വരികയായിരുന്നു ആംബുലൻസ്.
നാട്ടകം പോർട്ട് റോഡിൽ നിന്നു എം.സി.റോഡിലേയ്‌ക്ക് എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ച് മാറ്റുന്നതിനിടെയായിരുന്നുഅപകടം. രോഗിയെ മറ്റൊരു ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി.