കുമരകം: ഗ്രാമപഞ്ചായത്തിന്റെ 2019- 20 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. കെ.സുരേഷ്‌കുറുപ്പ് എം.എൽ. എ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി ബിന്ദു ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം ബാബു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എസ് സാലിമോൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ശാന്തകുമാർ, പഞ്ചായത്തംഗങ്ങളായ സിന്ധു രവികുമാർ, വി.എസ്.പ്രദീപ് കുമാർ, പി.കെ.കൃഷ്‌ണേന്ദു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വികസന കാഴ്ചപ്പാട് കെ.കേശവനും, കരട് പദ്ധതി നിർദ്ദേശങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്‌മോൻ മറുതാചിക്കലും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രബോസ് സ്വാഗതവും, സെക്രട്ടറി ടി. സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.