tii

കിടങ്ങൂർ: ഓവറാൾ ചാമ്പ്യൻ പദവിയില്ലെങ്കിലും സബ് ജില്ലാ, സ്കൂൾ തലങ്ങളിലുള്ള പോരാട്ടം കനത്തു. ഇന്നലെ വൈകിട്ട് വരെയുള്ള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 110 പോയിന്റുമായി കാഞ്ഞിരപ്പള്ളിയും 108 പോയിന്റുമായി കോട്ടയവും ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. 94 പോയിന്റോടെ ഏറ്റുമാനൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 119 പോയിന്റോടെ കോട്ടയം ഈസ്റ്റ് ഒന്നാം സ്ഥാനത്താണ്. 110 പോയിന്റോടെ ചങ്ങാനാശേരി രണ്ടാം സ്ഥാനത്തും 69 പോയിന്റോടെ ഈരാറ്റുപേട്ട മൂന്നാം സ്ഥാനത്തുമുണ്ട്. സ്‌കൂളുകളിൽ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.എച്ച്.എസ്. എസ്. 48 പോയിന്റോടെ ഒന്നാം സ്ഥാനത്തും എസ്.ജി.എച്ച്.എസ്.ഭരണങ്ങാനം 30 പോയിന്റോടെ രണ്ടാം സ്ഥാനത്തുമുണ്ട്. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് സ്‌കൂൾ 49 പോയിന്റോടെ ഒന്നാമതുണ്ട്. 45 പോയിന്റുമായി വാഴപ്പള്ളി സെന്റ് തെരേസാസ് രണ്ടാം സ്ഥാനത്തും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് 36 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.