സീറ്റൊഴിവ്
ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈഫ്‌ലോംഗ് ലേർണിംഗ് ആൻഡ് എക്സ്റ്റൻഷനിൽ 21ന് ആരംഭിക്കുന്ന 10 ദിവസം ദൈർഘ്യമുള്ള റൂറൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സിന് ഏതാനും സീറ്റൊഴിവുണ്ട്. പ്ലസ്ടു/പ്രീഡിഗ്രി യോഗ്യതയുള്ള ഈ രംഗത്തെ ഉദ്യോഗസ്ഥർ, ഗവേഷകർ, എൻ.ജി.ഒ. പ്രവർത്തകർ, സാമൂഹികസേവകർ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് സർവകലാശാല കാമ്പസിലെ ഓഫീസിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. ഫോൺ: 0481 2731560, 2731724, 9544981839.