rish

വൈക്കം:അഷ്ടമിയോടനുബന്ധിച്ച് മഹാദേവ ക്ഷേത്രത്തിലെ ഋഷഭ വാഹനം മോടിയാക്കുന്നു. അഷ്ടമിയുടെ പ്രധാന എഴുന്നള്ളത്തുകളിലൊന്നാണ് ഏഴാം ഉത്സവനാളിലെ ഋഷഭ വാഹന എഴുന്നള്ളിപ്പ്. ഋഷഭ വാഹനത്തിനൊപ്പം, ആർദ്ര ദർശന നാളിൽ ഉപയോഗിക്കുന്ന വാഹനം, പ്രദോഷം, തിങ്കളാഴ്ച ദിവസങ്ങിൽ ഉപയോഗിക്കുന്ന വാഹനം എന്നിവയും വൃത്തിയാക്കുന്നുണ്ട്. വെള്ളിയിൽ തീർത്ത വാഹനങ്ങളുടെ മോടിപിടിപ്പിക്കൽ രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. ഏഴാം ഉത്സവ നാളിൽ എഴുന്നള്ളിക്കുന്ന ഋഷഭ വാഹനം നാല് വർഷം മുൻപാണ് നിർമ്മിച്ചത്. ചക്കുളത്ത് കാവ് ഹരി, പരുമല ഹരി, ആലപ്പുഴ അനിൽ കുമാർ തുടങ്ങിയവരാണ് മോടിപിടിപ്പിക്കലിന് നേതൃത്വം നൽകും.