പാമ്പാടി : ഹൈക്കോടതിവിധിയെ തുടർന്ന് നീക്കം ചെയ്ത ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു കളയാൻ സംവിധാനമില്ലാതെ പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ കൂട്ടിയിട്ടിരിക്കുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന നൂറുകണക്കിന് ഫ്ലക്സുകളാണ് ഇവിടെ കുന്നുകൂടി കിടക്കുന്നത്. ഇത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. വിവാഹത്തിനുൾപ്പടെ സാധാരാണക്കാർ ആശ്രയിച്ചിരുന്ന കമ്മ്യൂണിറ്റി ഹാൾ വർഷങ്ങളോളം താത്കാലിക പഞ്ചായത്ത് ഓഫീസായി പ്രവർത്തിക്കുകയായിരുനനു. പഞ്ചായത്ത് ഓഫീസ് ഇവിടെ നിന്ന് മാറിയപ്പോൾ മാലിന്യസംസ്കരണകേന്ദ്രമായി ഹാളും പരിസരവും മാറുകയാണ്.