sukumaran-nair

കോട്ടയം: ആചാരപരമായി ശബരിമലയിൽ എത്തുന്ന ഭക്തരെ തടയുകയും അറസ്റ്റുചെയ്ത് ലോക്കപ്പിലാക്കുകയും ചെയ്യുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ യുദ്ധസമാനമായ രീതിയിലാണ് ശബരിമലയിൽ പൊലീസിനെ വിന്യസിച്ചത്. പൊലീസ് നിയന്ത്രണത്തിലൂടെ കാര്യങ്ങൾ നടത്താനുള്ള സർക്കാരിന്റെ അന്യായമായ നീക്കമാണ് രംഗം വഷളാക്കിയത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിയന്ത്രണങ്ങളാണ് സുരക്ഷയുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്ക് പകൽപോലും യഥേഷ്ടം പമ്പയിലോ സന്നിധാനത്തോ എത്താൻ അനുവാദം നിഷേധിക്കുന്നു. ഭക്തർക്ക് പ്രാഥമിക ആവശ്യങ്ങൾക്കോ കുടിവെള്ളം, ഭക്ഷണം എന്നിവയ്‌ക്കോ വിരിവച്ച് വിശ്രമിക്കുന്നതിനോ ഉള്ള സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും സുകുമാരൻ നായർ പറഞ്ഞു.