തലയോലപ്പറമ്പ്: റോട്ടറി ക്ലബ് നിർദ്ധനയായ വിധവയ്ക്ക് സ്നേഹവീടൊരുക്കുന്നു. കാക്കനാട്ട് വീട്ടിൽ പുഷ്പ്പ ശശീന്ദ്രനാണ് സൗജന്യമായി വീട് നിർമ്മിച്ച് നൽകുന്നത്. പുഷ്പയുടെ ഭർത്താവ് ശശീന്ദ്രൻ അജ്ഞാത രോഗം ബാധിച്ച് 2 വർഷം മുൻപ് മരിച്ചിരുന്നു. ഏക മകനും രോഗം ബാധിച്ചതോടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് തലയോലപ്പറമ്പ് റോട്ടറി ക്ലബ് സഹായഹസ്തവുമായി എത്തിയത്. സ്നേഹ വീടിന്റെ തറക്കല്ലിടീൽ സി.കെ ആശ എം.എൽ.എ നിർവഹിച്ചു. റോട്ടറി പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് സോമൻ അദ്ധ്യക്ഷത വഹിച്ചു. സ്നേഹവീട് ജില്ലാ ചെയർമാൻ റോട്ടേറിയൻ ബാബുമോൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, വാർഡ് മെമ്പർ ഇ.കെ. രാധാകൃഷ്ണൻ, ടി.ആർ. സന്തോഷ്, ഷിജോ പി.എസ്, ഗംഗാധരൻ നായർ, കണ്ണൻ കൂരാപ്പള്ളിൽ, ജസ്റ്റിൻ ജോർജ്ജ്, പ്രസാദ്. പി തുടങ്ങിയവർ പങ്കെടുത്തു.