police

വൈക്കം: പ്രളയക്കെടുതിയിൽ പെട്ടുപോയവരുടെ രക്ഷാപ്രവർത്തനത്തിന് മുൻ നിരപ്രവർത്തനം നടത്തിയവരെ വൈക്കം ജനമൈത്രി പൊലീസ് സമിതിയും റെസിഡൻസ് അസ്സോസിയേഷനുകളും വ്യാപാര സമിതിയും ചേർന്ന് ആദരിച്ചു. ഡി.വൈ.എസ്.പി. കെ.സുഭാഷ് , സി.ഐ. എസ്.ബിനു, സി.ആർ.ഒ. കെ.വി. സന്തോഷ് കുമാർ, എസ്.സി.പി. ഒ. മാരായ സി.എ. ബിജുമോൻ, സി.എസ്. സുബീഷ്, എൻ.എസ്. സജീവ്, എ.വി. ജോസ് എന്നിവരെയാണ് ആദരിച്ചത്. സമ്മേളനം ഡി.വൈ.എസ്.പി കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു . സി.ഐ. എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു. അഡ്വ: വി.വി. സത്യൻ, ആർ. സന്തോഷ്, പി.സോമൻപിള്ള , പി.എം. സന്തോഷ് കുമാർ, ശിവരാമകൃഷ്ണൻ നായർ, പി.ശിവദാസ്, ശിവപ്രസാദ്, ജോർജ്ജ് കൂടല്ലി, ലൈല, ജയരാജ് എന്നിവർ പ്രസംഗിച്ചു.