വൈക്കം: എസ്.എൻ.ഡി.പി യോഗം തലയാഴം വടക്കേക്കര ശാഖയിൽ വനിതാ സംഘത്തിന്റെയും , കുമാരീ സംഘത്തിന്റെയും നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദർശന പഠനശിബിരം നടന്നു. സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.പി. സുഖലാൽ തളിശ്ശേരിത്തറ അദ്ധ്യക്ഷത വഹിച്ചു. യൂണീയൻ സെക്രട്ടറി എം.പി. സെൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാസംഘം പ്രസിഡന്റ് വിജി. സുരേഷ്, പ്രസന്ന ശശിധരൻ, ദിനേശൻ കാട്ടിശ്ശേരിത്തറ, ബീന അശോകൻ, ബിജു. ഐക്കരപ്പട്, രമേഷ് പി.ദാസ്, ആര്യ കാട്ടുവള്ളിൽ, അശ്വിനി ചേരുമല, കാഞ്ചന പുത്തൻതറ എന്നിവർ പ്രസംഗിച്ചു.